ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് വാരിയേഴ്‌സ് എഫ് സി ബ്രസീല്‍- അര്‍ജന്റീന ഫാന്‍ഫൈറ്റ് മത്സരം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് 2026നോടനുബന്ധിച്ച് വാരിയേഴ്‌സ് എഫ് സി സംഘടിപ്പിച്ച ബ്രസീല്‍- അര്‍ജന്റീന ഫാന്‍ഫൈറ്റ് മത്സരത്തില്‍ 3നെതിരെ അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ അര്‍ജന്റീനയെ തകര്‍ത്തു. ഖത്തറിലെ സിമെസ്മാ യൂത്ത് സെന്ററിലായിരുന്നു മത്സരം അരങ്ങേറിയത്.

city exchange

ലോകകപ്പ് ഖത്തര്‍ ദേശീയ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട മലയാളി ഫുട്‌ബോള്‍ താരം തഹ്സിന്‍ മുഹമ്മദ് ജംഷിദിനും ഖത്തര്‍ ദേശീയ ടീമിനും ആശംസകളും അഭിനന്ദനങ്ങളും അര്‍പ്പിച്ചായിരുന്നു മത്സരം തുടങ്ങിയത്.

പ്രമുഖ താരം അനീഷ് അഹമ്മദ് നിയന്ത്രിച്ച പോരാട്ടത്തില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ഇരുടീമുകളും രണ്ടുഗോള്‍ വീതം നേടിയിരുന്നു. ഇരു പകുതികളിലുമായി ഹാട്രിക്ക് അടക്കം നാല് ഗോളുകള്‍ നേടിയ മിദ്ലാജിന്റെയും ബാറിന് കീഴില്‍ ഫൈസല്‍ നടത്തിയ എണ്ണം പറഞ്ഞ കിടിലന്‍ സേവുകളുമായിരുന്നു ബ്രസീലിന്റെ രക്ഷയായത്. നാല് ഗോളുകള്‍ നേടിയ മിദ്ലാജ് കളിയിലെ കേമന്‍ പട്ടം കരസ്ഥമാക്കി.

വിജയികള്‍ക്ക് ജില്ലാ മുന്‍ താരങ്ങളായ പി എം മുസ്താക്ക്, റഫീഖ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!