

ദോഹ:

എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ അനക്‌സ് ഖത്തര്‍ നടത്തിയ ആരവം 24 ബിര്‍ള പബ്ലിക് സ്‌കൂളില്‍ നടന്ന ടെക് ഫെസ്റ്റോടെ സമാപിച്ചു.

ക്വിസില്‍ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ജേതാക്കളായപ്പോള്‍ ബിര്‍ള പബ്ലിക് സ്‌കൂളിനായിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്. പ്രഗത്ഭ ക്വിസ് മാസ്റ്ററും ട്രെയിനറുമായ എ ആര്‍ രഞ്ജിത്തായിരുന്നു ക്വിസ് അവതരിപ്പിച്ചത്.

പ്രത്യേകം തീമുകള്‍ നല്‍കിയായിരുന്നു ശാസ്ത്ര പ്രദര്‍ശന മത്സരം. ‘ഭാവിയുടെ സ്ഥിരതയാര്‍ന്ന ഊര്‍ജ്ജം’ എന്ന വിഷയത്തില്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലും ‘ഹരിതഭമായ മണലാരണ്യം’ എന്ന വിഷയത്തില്‍ സ്റ്റില്‍ മോഡല്‍ വിഭാഗത്തിലും ‘മലിനികരണ നിയന്ത്രണം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊജക്ട്‌സ് വിഭാഗത്തിലും ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ ശാന്തിനികേതന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ബിര്‍ള പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. സ്റ്റില്‍ മോഡലില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ നോബിള്‍ പബ്ലിക് സ്‌കൂള്‍ ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പ്രൊജക്ട് വിഭാഗത്തില്‍ ശാന്തിനികേതന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും അല്‍ ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുത്ത സമാപനച്ചടങ്ങില്‍ ക്വിസ്, മൂന്ന് വിഭാഗങ്ങളിലായി നടന്ന ശാസ്ത്ര പ്രദര്‍ശനം എന്നീ മത്സരങ്ങളിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനവും നടന്നു.
കഹറാമയിലെ ഊര്‍ജ്ജ സംരക്ഷണ വിഭാഗം മേധാവിയും ഖത്തര്‍ സയന്റിഫിക് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറുമായ റാഷിദ് അല്‍ റഹീമി, ഖത്തര്‍ എയര്‍bz/dസ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ ടി ശ്രീനിവാസന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുല്‍ റഹീം, ബി പി എസ് ഡയറക്ടര്‍ ഡോ. മോഹന്‍ തോമസ് എന്നിവര്‍ സമാപനച്ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.
ആരവം ചെയര്‍മാന്‍ ആഷിഖ് അഹ്‌മദ് സ്വാഗതം പറഞ്ഞു. സമാപന ചടങ്ങില്‍ അനക്‌സ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ടെക്‌നിക്കല്‍ ലീഡ് ദിലീപ് ടെക് ഫെസ്റ്റിനെക്കുറിച്ച് വിശദീകരിച്ചു. മുഖ്യ പ്രഭാഷണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ കുട്ടികളുടെ ജിജ്ഞാസ വര്‍ധിപ്പിച്ചു മത്സര ബുദ്ധി ഉയര്‍ത്തുന്ന ഇത്തരം ശ്രമങ്ങളുടെ പേരില്‍ അനക്‌സിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.
ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ടെക് ഫെസ്റ്റ് പരിപാടിയില്‍ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ച കഹ്റാമ ഉന്നത ഉദ്യോഗസ്ഥനായ റാഷിദ് അല്‍ റഹീമി തന്റെ പ്രസംഗത്തില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഖത്തര്‍ സയന്റിഫിക് സൊസൈറ്റിയുടെ ഭാഗത്ത് നിന്നുമുള്ള പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും മത്സര ജേതാക്കള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. അനീഷ് നന്ദി പ്രകാശിപ്പിച്ചു.

