
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് ഖത്തര്‍ (കെ പി എ ക്യു) സംഘടിപ്പിക്കുന്ന ഓപ്പണ്‍ കാരം ടൂര്‍ണമെന്റ് ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നുഐജയിലെ ലാസ ഹാളില്‍ നടക്കും.

ഡബിള്‍സ് (ഔട്ട് തമ്പിംഗ്) വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാരം പ്രേമികളും കായികാസ്വാദകരും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കായിക മത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പി എ ക്യു പരിപാടി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നല്‍കും.
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ഫീസ് ഒരു ടീമിന് 80 ഖത്തര്‍ റിയാല്‍ ആണ്. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55816694, 50959633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

