
ദോഹ: ഫ്രന്റ്സ് ഓഫ് കോഴിക്കോട് (ഫോക്ക് ഖത്തര്‍) 2026- 2028 കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റാസ്ലവാന് സ്ഫോടനത്തില്‍ മരിച്ച കോഴിക്കോട് പുറമേരി സ്വദേശി അര്ജുനന് വേണ്ടിയുള്ള മൗന പ്രാര്ത്തനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്.

ഫോക് അംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. 2025ല്‍ ഫോക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിയോടെ തുടരാന്‍ തീരുമാനിച്ചു.

ഭാരവാഹികളായി പ്രസിഡണ്ട് കെ കെ ഉസ്മാന്, ജനറല്‍ സിക്രട്ടറി ബിജു കൈവേലി, ട്രഷറര്‍ മന്‍സൂര്‍ അലി, വര്‍ക്കിങ്ങ് പ്രസിഡണ്ട് ഫരീദ് തിക്കോടി, രണ്‍ജിത്ത് ചാലില്‍, ഓര്‍ഗനൈസിങ്ങ് സിക്രട്ടറി എം വി മുസ്തഫ, സീനിയര്‍ വൈസ് പ്രസിഡണ്ട് ഫൈസല്‍ മൂസ, വൈസ് പ്രസിഡണ്ട് സാജിദ് ബക്കര്‍, കെ കെ വി മുഹമ്മദലി, അഡ്വ. റിയാസ്, ശരത് സി നായര്‍, സിക്രട്ടറിമാര്രായി സിറാജ് സിറു, റിയാസ് ബാബു, സമീര്‍ എന്‍, രശ്മി ശരത്, അഷ്റഫ് വടകര, ജോയിന്റ് ട്രഷറര്‍ ഷക്കീര്‍ ഹല എന്നിവരെയും തിരഞ്ഞെടുത്തു.
