
കൊച്ചി: മാറിയ ജീവിതരീതികളും ഭക്ഷണശൈലികളും തലച്ചോറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളെന്നു കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകാലാശാലയിലെ (കുസാറ്റ്) സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് (സി എന്‍ എസ്) ഡയറക്ടര്‍ ഡോ. ബേബി ചക്രപാണി. എറണാകുളം പ്രസ് ക്ലബും സി എന്‍ എസും സംയുക്തമായി തലച്ചോറിന്റെ ആരോഗ്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സങ്കീര്‍ണഘടനയുള്ള തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുതല്‍ ഓരോ വ്യക്തിയിലും ഉണ്ടാകണം. ജോലിയുടെ സമ്മര്‍ദങ്ങള്‍, ഉറക്കം, നിരന്തരമായ ജങ്ക് ഫുഡുകള്‍ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നതാണ്. ശരീരത്തിലെ മറ്റ് അവയവങ്ങള്ക്കെന്ന പോലെ തലച്ചോറിനും മതിയായ വിശ്രമം അനിവാര്യമാണെന്നും ഡോ. ചക്രപാണി പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് ആര് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബില്‍ നടന്ന സെമിനാറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമേ, വിദ്യാര്‍ഥികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍ എന്നിവരും പങ്കെടുത്തു.
