
സുല്‍ത്താന്‍ ബത്തേരി: ബിസിനസ് വൈരാഗ്യവുമായി ബന്ധപ്പെട്ട് വീട്ടില്‍ അതിക്രമിച്ചു കയറുന്നതില്‍ നിന്ന് കര്‍ണാടക സ്വദേശിയെ വിലക്കി സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ബിസിനസ് തര്‍ക്കങ്ങളെത്തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നുള്ള മൈലരസ്വാമിയും കൂടെയുള്ള അജ്ഞാത വ്യക്തികളും വീട്ടില്‍ അതിക്രമിച്ചു കടന്ന് ഭീഷണിപ്പെടുത്തിയതിനെതിരെ പൂമല മണിച്ചേര സ്വദേശി ഷൈമോള്‍ ജോസ് ആണ് നിയമ സഹായം തേടിയത്.

മൈലരസ്വാമിയുടെ മരുമകന് ഡോ. ഭാര്‍ഗവ് മല്ലപ്പ ഉള്‍പ്പെട്ട ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് 2026 ജൂണ്‍ 20ന് മൈലരസ്വാമിയും സഹായികളും വസ്തുവില്‍ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. പൊലീസ് സഹായത്തോടെയാണ് ഇവരെ നീക്കം ചെയ്യാന്‍ സാധിച്ചത്. ഇതുമായി ബന്ധപ്പെട്ട പൊലീസ് കേസും നല്കിയിട്ടുള്ളതായി പറയുന്നു

വാദി സമര്‍പ്പിച്ച പ്രാഥമികമായ വസ്തുതകള്‍ പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതായി കണ്ടെത്തുകയും എതിര്‍കക്ഷികളെ ഹര്‍ജി വസ്തുവില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഹര്‍ജിക്കാരിയുടെ സമാധാനപൂര്‍ണമായ ജീവിതത്തെ ഹനിക്കുന്നതില്‍ നിന്നും വിലക്കി ഇടക്കാല ഉത്തരവ് പാസാക്കുകയും ചെയ്തു.
