ഇന്ത്യയെ കായിക സംസ്‌കാരമുള്ള രാജ്യമാക്കാന്‍ ശ്രമം നടത്തണം: വേണു രാജാമണി

Web Desk
2 Min Read

കൊച്ചി: ഫെഡറല്‍ ബാങ്ക് ആര്‍ എസ് സി 19-ാമത് ഓള്‍ കേരള സംസ്ഥാന റാങ്കിങ് സമ്മാനത്തുക ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് 2026 ന് റീജിയണല്‍ സ്പോര്‍ട്‌സ് സെന്ററില്‍ തുടക്കമായി. നെതര്‍ലന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു.

city exchange

കായിക രംഗത്ത് നേട്ടം കൊയ്യുന്ന രാജ്യങ്ങളുടെയെല്ലാം മികവിന്റെ അടിത്തറ അവിടുത്തെ സമൂഹങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ സ്‌പോര്‍ട്‌സ് രാജ്യവും കായിക സംസ്‌കാരവുമുള്ള രാജ്യമാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നും വേണു രാജാമണി പറഞ്ഞു.

മനസ്സില്‍ സന്തോഷവും ആസ്വാദനവും ഉണ്ടാക്കുന്നതിനോടൊപ്പം ജീവിതകാലം മുഴുവന്‍ ആരോഗ്യവും നേട്ടവുമുണ്ടാക്കാന്‍ കായിക രംഗത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റീജ്യണല്‍ സ്‌പോര്‍ട്സ് സെന്റര്‍ ഓണററി സെക്രട്ടറി എസ് എ എസ് നവാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. സുനില്‍ മത്തായി സ്വാഗതം പറഞ്ഞു.

- Advertisement -
Ad image

മൂന്നു ദിവസം നീളുന്ന സംസ്ഥാന റാങ്കിങ് ടൂര്‍ണമെന്റില്‍ 563 താരങ്ങളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ ഇതുവരെ നടന്ന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന എന്‍ട്രിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക രണ്ട് ലക്ഷം രൂപയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ അംഗീകാരത്തോടെ 12 ടേബിളുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

പുരുഷ സിംഗിള്‍സ്, വനിതാ സിംഗിള്‍സ്, പുരുഷ ഡബിള്‍സ്, വനിതാ ഡബിള്‍സ്, അണ്ടര്‍-19, 17, 15, 13, 11 വിഭാഗങ്ങളിലെ ആണ്‍- പെണ്‍ സിംഗിള്‍സ് മത്സരങ്ങള്‍, അണ്ടര്‍-9 കിഡ്‌സ് വിഭാഗം, കൂടാതെ 40 പ്ലസ്, 50 പ്ലസ്, 60 പ്ലസ് വെറ്ററന്‍സ് പുരുഷ സിംഗിള്‍സ് വിഭാഗങ്ങളിലുമാണ് മത്സരങ്ങള്‍ നടക്കുക.

പുരുഷ സിംഗിള്‍സ് ജേതാവിന് ജോര്‍ജ് കെ ജോണ്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി, വനിതാ സിംഗിള്‍സ് ജേതാവിന് അര്‍ജന്‍ദാസ് ലുള്ള മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫി, 40 പ്ലസ് വിഭാഗത്തിന് ആര്‍ എസ് പൈ മെമ്മോറിയല്‍ ട്രോഫി, 50 പ്ലസ് വിഭാഗത്തിന് സി എം സുന്ദരം മെമ്മോറിയല്‍ ട്രോഫി, 60 പ്ലസ് വിഭാഗത്തിന് പി കെ വെങ്കിടേശ്വരന്‍ മെമ്മോറിയല്‍ ട്രോഫി എന്നിവയും സമ്മാനത്തുകയോടൊപ്പം നല്‍കും.

Share This Article
Leave a Comment
error: Content is protected !!