

കൊച്ചി- കശ്മീരിന്റെ റൊണാള്‍ഡോ എന്നറിയപ്പെടുന്ന ജമ്മു കശ്മീര്‍ മധ്യനിര താരം ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സില്‍. ബെംഗളൂരു എഫ്. സിയില്‍ നിന്ന് മൂന്നര വര്‍ഷത്തെ കരാറിലാണ് 26കാരനായ താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ ലീഗിലും ഡാനിഷ് കളിച്ചിട്ടുണ്ട്.

2009ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് ഡാനിഷിന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. 2015ല്‍ ഐലീഗ് രണ്ടാം ഡിവിഷന് ക്ലബായ ലോണ്‍സ്റ്റാര്‍ കശ്മീരിലൂടെ താരം പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം റിയല്‍ കശ്മീരിലെത്തിയ ഡാനിഷ് മൂന്ന് സീസണുകളിലായി 48 മത്സരങ്ങളില്‍ ജഴ്സിയണിഞ്ഞു. ആകെ ഏഴ് ഗോളുകളാണ് ഇക്കാലയളവില്‍ ഡാനിഷ് നേടിയത്. 2020ലെ ഐ. എഫ്. എ ഷീല്‍ഡ് കിരീടവും ഐലീഗ് സെക്കന്‍ഡ് ഡിവിഷന് കിരീടവും താരം നേടി. റിയല്‍ കശ്മീരില്‍ നിന്ന് 2021ല്‍ ബെംഗളൂരു എഫ്. സിയിലെത്തിയ ഡാനിഷ് 17 മത്സരങ്ങളില്‍ നിന്നായി മൂന്നു ഗോളുകളാണ് സ്വന്തമാക്കിയത്.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

