
ആലുവ: കേരള അര്‍ബന്‍ ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയും കേരള വികാസ് മധ്യയുടെയും 2026ലെ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടന്നു. കേരള മാപ്പിള കലാഭവനും റോട്ടറി ക്ലബ് കളമശ്ശേരിയ്യും സഹകരിച്ച് ഹോട്ടല്‍ സീ പാര്‍ക്ക് കളമശ്ശേരിയില്‍ നടന്ന ചടങ്ങ് കുഫോസ് രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ദിനേശ് കൈപ്പള്ളി ഉദ്ഘാടനം ചെയ്തു.

ജാതി മത ചിന്തകള്‍ക്കതീതമായി പരസ്പരം സ്‌നേഹിച്ചും അറിവുകള്‍ പകര്‍ന്നും രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളികള്‍ ആകണമെന്ന് വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം നല്‍കി മുഖ്യ പ്രഭാഷകന്‍ ആലംകോട് ലീലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മുഖ്യ അതിഥി എറണാകുളം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിള്‍ മാഗി, കളമശ്ശേരി റോട്ടറി ക്ലബ് സെക്രട്ടറി ജോസഫ് പോള്‍ മണവാളന്‍, നാരായണ മേനോന്‍, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, കുഞ്ഞുമോന്‍ കാഞ്ഞിരത്തിങ്കള്‍ എന്നിവര്‍ സംബന്ധിച്ചു.

ചടങ്ങില്‍ അഷ്റഫ് എടക്കരയുടെ ഗസല്‍ വിരുന്നും അരങ്ങേറി. ചടങ്ങില്‍ കേരള വികാസ് മധ്യ സ്റ്റേറ്റ് പ്രസിഡന്റ് സിന്ധു ഹരീഷ് നന്ദി പറഞ്ഞു.
