സാദിഖ് ചെന്നാടന്റെ സഹോദരന്‍ നാട്ടില്‍ നിര്യാതനായി

Web Desk
1 Min Read

വടകര: വാണിമേലിലെ പൗരപ്രമുഖനും റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡന്റ് ഓഫ് പൊലീസുമായ അമ്മത് ചെന്നാട്ട് (73) നിര്യാതനായി. ഭാര്യ: കെ പി മാമി. പരേതനായ പോതുകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെയും മറിയത്തിന്റെയും മകനാണ്.

city exchange

മക്കള്‍: അസീബ് (സൂപ്രണ്ട് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് കോഴിക്കോട്), അന്‍സാര്‍ (ഫിലിം എഡിറ്റര്‍), അമീറ (ഖത്തര്‍), അബ്ദുള്ള (ഐ ടി).
മരുമക്കള്‍: ഇജാസ് ഹസന്‍ ചാവക്കാട് (ഖത്തര്‍), നൗഷത്ത് (നാദാപുരം), സുനൈന ഓര്‍ക്കാട്ടേരി (വടകര മുന്‍സിപ്പാലിറ്റി).

സഹോദരന്‍: അന്ത്രു ഹാജി, ബിയാത്തു, മൂസ മാസ്റ്റര്‍, ഖദീജ, മമ്മു, മൊയ്തു (റിട്ടയേര്‍ഡ് എസ് ഐ), ഐഷു, മജീദ്, ഹമീദ്, നഫീസ, സാദിഖ് അലി ( ഗള്‍ഫ് ടൈംസ് ഖത്തര്‍).

മയ്യത്ത് നമസ്‌കാരം ഇന്ന് ( തിങ്കള്‍) വൈകുന്നേരം 5.30ന് വാണിമേല്‍ ജുമാമസ്ജിദില്‍.

- Advertisement -
Ad image

ഖത്തറില്‍ ആസ്റ്റര്‍ ഹോസ്പിറ്റലിന് പിറകുവശത്തുള്ള ഓള്‍ഡ് എയര്‍പോര്‍ട്ട് അബ്ദുല്‍ റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി മസ്ജിദില്‍ മയ്യത്ത് നമസ്‌ക്കാരം നടക്കും.

Share This Article
Leave a Comment
error: Content is protected !!