
മനാമ: നിരന്തരം കേരളീയ ജനതയെ വര്‍ഗീയമായി ചേരി തിരിച്ചു കൊണ്ട് പ്രസ്താവനകള്‍ നടത്തുന്ന മന്ത്രി സജി ചെറിയാന്‍ രാജി വെച്ചു മതേതര കേരളത്തോട് മാപ്പ് പറയണമെന്ന് കെ എം സി സി ബഹ്റൈന്‍ ആവശ്യപ്പെട്ടു.

മുമ്പും ഭരണഘടനാ ലംഘനം നടത്തിയതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആളാണ് സജി ചെറിയാനെന്ന് കെ എം സി സി ബഹ്റൈന്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഷംസുദീന്‍ വെള്ളികുളങ്ങര എന്നിവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് മന്ത്രിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

വളരെ ബോധപൂര്‍വം ഇത്തരം പ്രസ്താവനകള്‍ നടത്തി കേരളീയ സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇദ്ദേഹം ഭരണ ഘടനാ ലംഘനമാണ് നടത്തുന്നതെന്ന് ഓര്‍മ്മിക്കണമായിരുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് വെറും രാഷ്ട്രീയക്കാരനെ പോലെ വര്‍ഗീയത കുത്തി നിറച്ച പ്രസ്താവനകള്‍ നടത്തി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണത ഒരു മന്ത്രിക്ക് യോഗിച്ചതല്ലെന്നും ഇത് മതേതര കേരളത്തിന് അപമാനമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

