
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’ന്റെ ഭാഗമായി ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയരായ ദിഷ പ്രകാശ്, മെറിന് ഗ്രിഗറി, ഗോകുല്‍ ഗോപകുമാര്‍ എന്നിവര്‍ അണിനിരക്കുന്ന ഗാനസന്ധ്യ 24ന് വ്യാഴാഴ്ച വൈകിട്ട് 7.30ന് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറും.

മലയാള ചലച്ചിത്രഗാനങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ശ്രാവണത്തിന്റെ ഭാഗമായി ഒരുക്കുന്നത്. വിവിധ തലമുറകളുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ കോര്‍ത്തിണക്കി ഗായകര്‍ അവതരിപ്പിക്കുന്ന പരിപാടി ബഹ്റൈനിലെ സംഗീതാസ്വാദകര്‍ക്ക് ആസ്വാദ്യകരമായ അനുഭവമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ജനറല്‍ കണ്‍വീനര്‍ ഹരികൃഷ്ണന് ബി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടിയുടെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
