ഫ്രണ്ട്‌സ് ഓഫ് തിരുവല്ല നാട്ടുകൂട്ടായ്മ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ (ഫോട്ട ഖത്തര്‍ ചാപ്റ്റര്‍) സജീവ അംഗങ്ങളായിരുന്ന ശേഷം തിരികെ നാട്ടില്‍ എത്തിയവരും ഇപ്പോള്‍ അവധിക്ക് ഉള്ളവരുമായി ഫോട്ട അംഗങ്ങളുടെ കൂട്ടായ്മ തിരുവല്ല ട്രാവന്‍കൂര്‍ ക്ലബ്ബില്‍ സംഘടിപ്പിച്ചു. രക്ഷാധികാരി ജോണ്‍ സി അബ്രഹാം പങ്കെടുത്തു. രക്ഷാധികാരി കെ വി തോമസ് അധ്യക്ഷത വഹിച്ചു.

city exchange

ഫോട്ടയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും തിരുവല്ലയുടെ നിക്ഷേപ, വികസന, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും നാട്ടില്‍ വിശ്രമിക്കാന്‍ തിരിച്ചെത്തിയ അംഗങ്ങളുടെ ജീവിതം സജീവമാക്കാനും വേണ്ടിയാണ് ഈ കൂട്ടായ്മ.

സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുവല്ല വൈ എം സി എയുടെ നേതൃത്വത്തില്‍ നടത്തുന്ന വികാസ് സ്‌കൂളിലെ ഓപ്പണ്‍ എയര്‍ ഹാളില്‍ മൂന്ന് വലിയ സീലിങ് ഫാനുകള്‍ വാങ്ങി സ്ഥാപിച്ചു കൊടുക്കാന്‍ തീരുമാനിച്ചു.

ഫോട്ട തിരുവല്ല കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പോളച്ചിറക്കല്‍, മാത്യു വര്‍ഗീസ്, കുരുവിള ജോര്‍ജ്, തോമസ് ഫിലിപ്പ്, ഷാജി തേന്മഠം, എബ്രഹാം ശാമുവേല്‍, ഷാജി വര്‍ഗീസ്, റജി കെ ബേബി എന്നിവര്‍ സംസാരിച്ചു. 30ഓളം അംഗങ്ങള്‍ പങ്കെടുത്തു.

- Advertisement -
Ad image

ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും വികാസ് സ്‌കൂള്‍ പരിപാടി സംഘടിപ്പിക്കുന്നതിനുമായി മാത്യു വര്ഗീസ്, ഷാജി തേന്‍മഠം, ബാബു വര്‍ഗീസ്, ഫോട്ട പ്രസിഡന്റ് തോമസ് കുര്യന്‍ നെടുംതറയില്‍, ജനറല്‍ സെക്രട്ടറി അനീഷ് ജോര്‍ജ് മാത്യു എന്നിവരെ ഉള്‍പ്പെടുത്തി അഡ്ഹോക് കമ്മറ്റിയെ തിരഞ്ഞെടുത്തു.

Share This Article
Leave a Comment
error: Content is protected !!