

ബെര്‍ലിന്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലേക്ക് നൂറോളം ഫുട്ബോള്‍ താരങ്ങളും കുടുംബങ്ങളും ഉള്‍പ്പെടെ പറന്നെത്തിയതായി റിപ്പോര്‍ട്ട്.

ഖത്തറിന്റെ പിന്തുണയോടെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഫുട്ബാള്‍ കുടുംബത്തിലെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ നൂറുപേരെ ഒഴിപ്പിച്ചതില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഫിഫ അറിയിച്ചു. കാബൂളില്‍ നിന്ന് ദോഹയിലേക്ക് പറക്കുന്തനുവരെ ഫുട്ബാള്‍ കളിക്കാര്‍ ഏറ്റവും അപകട സാധ്യതയുള്ളവരായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ആഗസ്തില്‍ താലിബാന് അഫ്ഗാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ നിരവധി വനിതാ ഫുട്ബോള്‍ താരങ്ങള്‍ ഒളിവില്‍ പോയിരുന്നു. ഒരുകൂട്ടം ജൂനിയര്‍ താരങ്ങള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തിരുന്നു. ഇപ്പോളവര്‍ക്ക് ബ്രിട്ടനിലേക്ക് പോകാനുള്ള വിസ ലഭ്യമായിട്ടുണ്ട്.
ആദ്യ താലിബാന് ഭരണകാലത്ത് വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല.
താലിബാന് അധികാരമേറ്റതു മുതല്‍ ഫിഫ നേതൃത്വം ഖത്തര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് കായിക താരങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ കായിക താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫിഫ അറിയിച്ചു.
മറ്റു യാത്രക്കാര്‍ക്കൊപ്പം നൂറോളം ഫുട്ബാള്‍ താരങ്ങളും അവരുടെ കുടുംബങ്ങളും ഖത്തറിലെത്തിയതായി ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലുലുവ അല്‍ ഖതര്‍ ട്വീറ്റ് ചെയ്തു. ചര്‍ച്ചകള്‍ സുഗമമാക്കുന്നതിനും താരങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും ഖത്തര്‍ സര്‍ക്കാറിന് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നതായി ഫിഫ പറഞ്ഞു.

