ഫിഫ ലോകകപ്പ് വോളണ്ടിയര്‍ ജസില്‍ അസീമിന് ഇമയുടെ ആദരം

Web Desk
0 Min Read

ദോഹ: 2026 ഫിഫ ലോകകപ്പില്‍ മികച്ച രീതിയില്‍ വോളണ്ടിയര്‍ സേവനമനുഷ്ഠിച്ച ഇമ ഖത്തര്‍ വൈസ് പ്രസിഡന്റ് ജസില്‍ അസീമിനെ സംഘടന ആദരിച്ചു. ഇമ മുന്‍ പ്രസിഡന്റ് അക്ബര്‍ ഉപഹാരം കൈമാറി.

city exchange

പ്രസിഡന്റ് പി ബി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ആഗോള കായിക മാമാങ്കത്തിന്റെ ഭാഗമാകാനും മാതൃകാപരമായ സേവനം കാഴ്ചവെക്കാനും സാധിച്ച ജസില്‍ അസീമിന്റെ നേട്ടം സംഘടനയ്ക്ക് വലിയ അഭിമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സെക്രട്ടറി ഫൈസല്‍, മറ്റ് ഭാരവാഹികള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ലോകകപ്പ് വേദിയിലെ തന്റെ അനുഭവങ്ങളും വോളണ്ടിയര്‍ സേവനത്തിന്റെ പ്രാധാന്യവും ജസില്‍ അസീം ചടങ്ങില്‍ പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!