
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലുണ്ടായ തീപിടുത്തം വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ സിവില്‍ ഡിഫന്‍സ് സംഘം കൃത്യമായി ഇടപെടുകയും തീ നിയന്ത്രണ വിധേയമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
