കൃസ്ത്യാനികള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഹിന്ദു തീവ്രവാദികള്‍

Web Desk
1 Min Read

ബെംഗളൂരു: മതപരിവര്‍ത്തനം ആരോപിച്ച് കൃസ്ത്യാനികള്‍ക്കെതിരെ ഹിന്ദു തീവ്രവാദികളുടെ ആക്രമണം തുടരുന്നു. കര്‍ണാടകയിലെ കോലാറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കൃസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് ഹിന്ദു തീവ്രവാദികള്‍ തീയിട്ടു.

city exchange

ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അസ്വാരസ്യമുണ്ടായക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ കൃസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്കാനാണ് പൊലീസ് ശ്രമിച്ചത്. വീടുവീടാന്തരം കയറിയിറങ്ങി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മതഗ്രന്ഥങ്ങള്‍ കത്തിച്ചതായി ഹിന്ദുത്വ വാദികള്‍ സമ്മതിക്കുന്നുണ്ട്. തങ്ങളുടെ അയല്‍പക്കത്ത് പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് മതഗ്രന്ഥം കത്തിച്ചതെന്നാണ് ഇവര്‍ വാദിക്കുന്നത്.

- Advertisement -
Ad image

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കര്‍ണാടകയില്‍ നടക്കുന്ന 38-ാമത്തെ വര്‍ഗ്ഗീയ ആക്രമണമാണ് കോലാറിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള ബില്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാന്‍ തുടങ്ങിയത് മുതല്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഹിന്ദു തീവ്രവാദികള്‍ കൃസ്ത്യന്‍ പ്രാര്‍ഥനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരെ മതപരിവര്‍ത്തനം ആരോപിച്ച് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. പ്രാര്‍ഥനകള്‍ക്കിടെ ചര്‍ച്ചുകളിലേക്ക് അതിക്രമിച്ചു കടക്കുക, ചര്‍ച്ചുകളിലേക്ക് പോകുന്നവരെ തടയുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഹിന്ദു തീവ്രവാദികള്‍ ചര്‍ച്ചുകളില്‍ ഭജന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലും ക്രിസ്ത്യാനികള്‍ക്കെ നേരെ ആക്രമണം നടത്തിയിരുന്നു. ഹരിയാനയില്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്ന സ്ഥലങ്ങളും തടയുന്നത് ഇവര്‍ പതിവാക്കിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!