യോനക്സ് സണ്‍റൈസ് ആള്‍ ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ഫൈനല്‍ നാളെ

Web Desk
2 Min Read

കൊച്ചി: യോനക്സ് സണ്‍റൈസ് ആള്‍ ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് ഫൈനല്‍ ആരംഭിക്കും.

city exchange

വനിതാ ഡബിള്‍സില്‍ കര്‍ണാടകയുടെ ശിഖ ഗൗതം- അശ്വിനി ഭട്ട് സഖ്യം ഉത്തര്‍പ്രദേശിന്റെ അദിതി ഭട്ട്, മഹാരാഷ്ട്രയുടെ ശിവാനി വലേകര്‍ സഖ്യത്തെ നേരിടും.

വനിതാ സിംഗിള്‍സില്‍ ഗുജറാത്തിന്റെ ശ്രേയ ലെലെയും ഉത്തര്‍പ്രദേശിന്റെ മാന്‍സി സിംഗും തമ്മിലും പുരുഷ സിംഗിള്‍സില്‍ കര്‍ണാടകയുടെ തുഷാര്‍ സുവീറും ഹരിയാനയുടെ മന്‍രാജ് സിംഗും തമ്മിലും മത്സരിക്കും.

പുരുഷ ഡബിള്‍സില്‍ രാജസ്ഥാന്റെ മുഹമ്മദ് അമാന്‍, മണിപ്പൂരിന്റെ ഡിങ്കു സിങ് കോന്തൗജാം സഖ്യം അസമിന്റെ സൂരജ് ഗോല, കര്‍ണാടകയുടെ നിക്കോളസ് നാതന്‍ സഖ്യത്തെയാണ് എതിരിടുക.

- Advertisement -
Ad image

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം അശ്വനി പൊന്നപ്പ- സതീഷ് കുമാര്‍ കെ സഖ്യം കര്‍ണാടകയുടെ അശിത് സൂര്യ- അമൃത പി സഖ്യത്തെയും നേരിടും.

ഇന്നലെ നടന് പുരുഷ സിംഗിള്‍സ് സെമിയില്‍ കര്‍ണാടകയുടെ തുഷാര്‍ സുവീര്‍ രാജസ്ഥാന്റെ മനീഷ് ഫോഗട്ടിനെ 15-10, 15-13നും ഹരിയാനയുടെ മന്‍രാജ് സിങ് കര്‍ണാടകയുടെ നിക്കോളാസ് നാഥന്‍ രാജിനെ 15-13, 15-6നും തോല്‍പ്പിച്ചാണ് കലാശപ്പോരിന് യോഗ്യത നേടിയത്.

വനിതാ സിംഗിള്‍സില്‍ ഗുജറാത്തിന്റെ ശ്രേയ ലേലെ തമിഴ്നാട്ടിന്റെ സാധന ഫെനെലോണിനെയും (158, 1511) ഉത്തര്‍പ്രദേശിന്റെ മാന്‍സി സിങ് കര്‍ണാടകയുടെ റുജുല രാമുവിനെയും (1511, 159) തോല്‍പ്പിച്ച് ഫൈനലിലെത്തി.

പുരുഷ ഡബിള്‍സില്‍ രാജസ്ഥാന്റെ മുഹമ്മദ് അമാനും മണിപ്പൂരിന്റെ ഡിങ്കു സിങ് കോന്തൗജാമും മഹാരാഷ്ട്രയുടെ വിപ്ലവ് കുവാലെ- വിരാജ് കുവാലെ സഖ്യത്തെയും (1510, 1513) അസമിന്റെ സൂരജ് ഗോലയും കര്‍ണാടകയുടെ നിക്കോളാസ് നാഥന്‍ രാജും (6) കര്‍ണാടകയുടെ കിഷല്‍ ജി-പ്രകാശ് രാജ് എസ് സഖ്യത്തെയും (156, 1510) പരാജയപ്പെടുത്തി കലാശക്കളിയിലേക്ക് അര്‍ഹത നേടി.

വനിതാ ഡബിള്‍സില്‍ കര്‍ണാടകയുടെ ശിഖ ഗൗതം- അശ്വിനി ഭട്ട് കെ സഖ്യം കേരളത്തിന്റെ നയന എസ് ഒയാസിസ്- തമിഴ്നാട്ടിന്റെ വര്‍ഷിണി വി എസ് സഖ്യത്തെയും (1512, 1512) ഉത്തരാഖണ്ഡിന്റെ ആദിതി ഭട്ട്- മഹാരാഷ്ട്രയുടെ ശ്രാവണി വാലേകര്‍ സഖ്യം കര്‍ണാടകയുടെ കര്‍ണിക ശ്രീ എസ്- തമിഴ്നാട്ടിന്റെ ആദ്യ വാര്യത്ത് സഖ്യത്തെയും (1510, 1215, 158) തോല്‍പ്പിച്ചു.

മിക്സഡ് ഡബിള്‍സില്‍ കര്‍ണാടകയുടെ അശിത് സൂര്യ- അമൃത പി സഖ്യം ഛത്തീസ്ഗഡിന്റെ സമര്‍വീര്‍- തെലങ്കാനയുടെ വൈഷ്ണവി ഖഡ്കേക്കര്‍ സഖ്യത്തെ 12-15, 15-12, 15-13ന് മറികടന്നും തമിഴ്നാട്ടിന്റെ സതീഷ് കുമാര്‍ കെ- ഇന്ത്യയുടെ പ്രമുഖ താരം അശ്വിനി പൊന്നപ്പ സഖ്യം കേരളത്തിന്റെ ബ്യോണ്‍ ജെയ്‌സണ്‍- കര്‍ണാടകയുടെ ദിയ ഭീമയ്യ ബി സഖ്യത്തെ 15-3, 15-10ന് അനായാസം തോല്‍പ്പിച്ചും ഫൈനലിലെത്തി.

മത്സരങ്ങള്‍ക്ക് ശേഷം ഉച്ചക്ക് 12 മണിക്ക് കേരള കായിക വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Share This Article
Leave a Comment
error: Content is protected !!