ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയുടെ അടുത്ത ഘട്ടം 23 മുതല്‍

Web Desk
1 Min Read

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാണാന്‍ ടിക്കറ്റിന് അപേക്ഷിക്കാനുള്ള രണ്ടാംഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. മാര്‍ച്ച് 23ന് ഖത്തര്‍ സമയം ഉച്ചക്ക് ഒരു മണി മുതല്‍ മാര്‍ച്ച് 29 ഉച്ചക്ക് 12 വരെയാണ് അപേക്ഷിക്കാനാവുക.

city exchange

ആദ്യം വരുന്നവര്‍ക്ക് ആദ്യമെന്ന ടിക്കറ്റ് വില്‍പ്പനയുടെ ഒന്നാം ഘട്ടമാണിത്. ലഭ്യതയ്ക്കനുസരിച്ച് വാങ്ങുന്ന സമയത്തു തന്നെ ടിക്കറ്റ് അനുവദിക്കും. അപേക്ഷിച്ചവരില്‍ ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ സ്ഥിരീകരണം ലഭിക്കും.

ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുതീരാന്‍ സാധ്യതയുള്ളഥിനാല്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുന്നതാണ് നല്ലതെന്ന് അധികൃതര്‍ ഫുട്‌ബോള്‍ ആരാധകരോട് ഉണര്‍ത്തി.

- Advertisement -
Ad image

2022 ഫെബ്രുവരി എട്ടിന് അവസാനിച്ച ആദ്യ റാന്‍ഡം സെലക്ഷന്‍ ടിക്കറ്റ് വില്‍പ്പന കാലയളവില്‍ അനുവദിച്ച ടിക്കറ്റുകളുടെ പണം ഇനി സ്വീകരിക്കില്ല.

Share This Article
Leave a Comment
error: Content is protected !!