ഖത്തര്‍ ടി100 ട്രയാത്ത്ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Web Desk
1 Min Read

ദോഹ: ഡിസംബര്‍ 12 മുതല്‍ 13 വരെ നടക്കുന്ന ഖത്തര്‍ ടി100 ട്രയാത്ത്ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ 100 കിലോമീറ്റര്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള പൊതു രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി വിസിറ്റ് ഖത്തറും പ്രൊഫഷണല്‍ ട്രയാത്ത്ലറ്റ്‌സ് ഓര്‍ഗനൈസേഷനും (പി ടി ഒ) അറിയിച്ചു.

city exchange

മള്‍ട്ടിസ്പോര്‍ട്സ് ഫെസ്റ്റിവല്‍ വാരാന്ത്യത്തില്‍ നീന്തല്‍, ബൈക്ക്, ഓട്ടം തുടങ്ങിയ നിരവധി മത്സരങ്ങള്‍ നടക്കും. ഇതില്‍ അമച്വര്‍ അത്ലറ്റുകള്‍ക്ക് പുതിയ 100 കിലോമീറ്റര്‍ ട്രയാത്ത്ലണ്‍ ദൂരത്തില്‍ (2 കിലോമീറ്റര്‍ നീന്തല്‍, 80 കിലോമീറ്റര്‍ ബൈക്ക്, 18 കിലോമീറ്റര്‍ ഓട്ടം) ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ട്രയാത്ത്ലറ്റുകള്‍ക്കൊപ്പം പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

ഈ വര്‍ഷം ആദ്യം ടി100 ട്രയാത്ത്ലോണ്‍ വേള്‍ഡ് ടൂറിന്റെ സമാപന വേദിയായി ദോഹ നിശ്ചയിക്കുന്നതിനായി പി ടി ഒയുമായി അഞ്ച് വര്‍ഷത്തെ പങ്കാളിത്തം വിസിറ്റ് ഖത്തര്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കായിക മികവിന്റെ കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ ആഗോള സ്ഥാനം വളര്‍ന്നുകൊണ്ടിരിക്കുന്നു.

ഖത്തര്‍ ടി 100 ട്രയാത്ത്ലോണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് t100triathlon.com/qatar/participate എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!