
തിരുവനന്തപുരം: ഈ നൂറ്റാണ്ടിനെ പിടിച്ചുലച്ച മഹാമാരിയെ കുറിച്ച് സി പി ജോണ്‍ രചിച്ച കോവിഡ് 19 മനുഷ്യനും രാഷ്ട്രീയവും എന്ന പുസ്തകം കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്തു. ഡോ. എം ജി ശശിഭൂഷണ്‍ പുസ്തകം ഏറ്റുവാങ്ങി.

2020 മാര്‍ച്ച് 22 മുതല്‍ തുടര്‍ച്ചയായി ഫേസ്ബുക്കിലൂടെ നടത്തിയ കോവിഡിനെ പറ്റിയും അനുബന്ധ സംസ്ഥാന- അന്തര്‍ ദേശീയ രാഷ്ട്രീയ സംബന്ധിയായ പ്രഭാഷണങ്ങളാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം. നിരവധി ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ഒന്നാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.

മലയാളം മാസികയാണ് പുസ്തക പ്രസാധകര്‍. മലയാളം മാസിക എഡിറ്റര്‍ എല്‍ ആര്‍ ഷാജി, സി എം പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം പി. സാജു, സി എം പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം ആര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.
