ആള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍: മിക്‌സഡ് ഡബിള്‍സില്‍ സതീഷ് കുമാര്‍ കെ, അശ്വിനി പൊന്നപ്പ ചാമ്പ്യന്മാര്‍

Web Desk
1 Min Read

കൊച്ചി: യോനെക്‌സ്- സണ്‍റൈസ് ആള്‍ ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് കിരീടം കര്‍ണാടകയുടെ തുഷാര്‍ സുവീര്‍ സ്വന്തമാക്കി. ഫൈനലില്‍ ഹരിയാനയുടെ മന്‍രാജ് സിങ്ങിനെ 15-12, 19-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് തുഷാര്‍ ചാമ്പ്യനായത്.

city exchange

വനിതാ സിംഗിള്‍സില്‍ ഉത്തര്‍പ്രദേശിന്റെ മാന്‍സി സിങ് ഗുജറാത്തിന്റെ ശ്രേയ ലേലെയെ ആവേശകരമായ മൂന്ന് ഗെയിം പോരാട്ടത്തില്‍ 15-13, 14-16, 16-14 എന്ന സ്‌കോറിന് മറികടന്ന് കിരീടം നേടി.

പുരുഷ ഡബിള്‍സില്‍ രാജസ്ഥാന്റെ മുഹമ്മദ് അമാനും മണിപ്പൂരിന്റെ ഡിങ്കു സിങ് കോന്തൗജാമും ചേര്‍ന്ന സഖ്യം അസമിന്റെ സൂരജ് ഗോല കര്‍ണാടകയുടെ നിക്കോളസ് നാഥന്‍ രാജ് സഖ്യത്തെ 15-8, 8-15, 15-10ന് പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി.

വനിതാ ഡബിള്‍സില്‍ ഉത്തരാഖണ്ഡിന്റെ അദിതി ഭട്ടും മഹാരാഷ്ട്രയുടെ ശ്രാവണി വാലേക്കറും കര്‍ണാടകയുടെ ശിഖ ഗൗതംഅശ്വിനി ഭട്ട് കെ സഖ്യത്തെ 15-12, 13-15, 15-11ന് കീഴടക്കി കിരീടം നേടി.

- Advertisement -
Ad image

മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ തമിഴ്‌നാട്ടിന്റെ സതീഷ് കുമാര്‍ കെയും ഇന്ത്യയുടെ പ്രമുഖ താരം അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം കര്‍ണാടകയുടെ അശിത് സൂര്യ അമൃത പി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (158, 1511) തോല്‍പ്പിച്ച് ജേതാക്കളായി.

വിജയികള്‍ക്ക് കേരള കായിക വകുപ്പ് മന്ത്രി അഡ്വ. ഒ ജെ ജനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!