ഫ്രാന്‍സിന്റെ സ്വപ്‌നം പൊലിഞ്ഞു; സ്‌പെയിന്‍ ഫൈനലില്‍

Web Desk
1 Min Read

ന്യൂജഴ്സി: 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ 2-0ന് പരാജയപ്പെടുത്തി സ്‌പെയിന്‍ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ കിലിയന്‍ എംബാപ്പെയുടെ ലോകകപ്പ് കിരീടത്തിനും ഗോള്‍ഡന്‍ ബൂട്ട് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.

city exchange

മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ സ്‌പെയിന്‍ ലീഡ് നേടി. ലമിന്‍ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഞ്ഞെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി മിക്കല്‍ ഒയാര്‍സബാല്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ആദ്യ ഗോള്‍ വഴങ്ങിയതോടെ ഫ്രാന്‍സിന് കഴിയിലേക്ക് തിരിച്ചുവരാനായില്ല. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ ഫ്രഞ്ച് താരങ്ങള്‍ക്ക് സാധിച്ചില്ല. ഇതിനിടെ പരിക്കേറ്റ സെന്റര്‍ ബാക്ക് വില്യം സലിബ കളം വിടുകയും ചെയ്തു.

സ്‌പെയിനിന്റെ പ്രതിരോധനിരയില്‍ മാര്‍ക്ക് കുക്കുറെല്ലയുടെ പ്രകടനം നിര്‍ണായകമായി. ഫ്രാന്‍സിന്റെ വലതുവിങ്ങിലെ ആക്രമണങ്ങളെ അദ്ദേഹം ഫലപ്രദമായി തടഞ്ഞു. മൈക്കല്‍ ഒലീസെയെ തടയുന്നതിനിടെ മഞ്ഞക്കാര്‍ഡ് കണ്ടെങ്കിലും മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയുടെ മുന്നേറ്റവും അദ്ദേഹം നിര്‍ണായകമായി തടഞ്ഞു.

- Advertisement -
Ad image

മധ്യനിരയില്‍ റോഡ്രിയും ഫാബിയാന്‍ റൂയിസും കളി നിയന്ത്രിച്ചതോടെ ഫ്രഞ്ച് താരം ഔറേലിയന്‍ ഷുവാമേനിക്ക് കാര്യമായ സ്വാധീനം ചെലുത്താനായില്ല.

രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ലീഡ് ഇരട്ടിയാക്കി. റൈറ്റ് ബാക്ക് പെഡ്രോ പോറോയുടെ മുന്നേറ്റത്തിനൊടുവില്‍ ഡാനി ഒല്‍മോയുമായി നടത്തിയ മനോഹരമായ വണ്‍-ടു നീക്കത്തിന് ശേഷം പോറോ പന്ത് വലയിലെത്തിച്ചതോടെ ഫ്രാന്‍സിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ അവസാനിച്ചു.

67-ാം മിനിറ്റില്‍ എംബാപ്പെയ്ക്ക് ലഭിച്ച അവസരമാണ് ഫ്രാന്‍സിന്റെ മികച്ച മുന്നേറ്റം. എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. മത്സരാവസാനത്തോടടുത്ത് ലഭിച്ച ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല.

ഈ ജയത്തോടെ സ്‌പെയിന്‍ ഞായറാഴ്ച ന്യൂജഴ്സിയില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്- അര്‍ജന്റീന സെമിഫൈനല്‍ വിജയികളെ നേരിടും. ഫ്രാന്‍സ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ട്- അര്‍ജന്റീന സെമിയിലെ പരാജിതരെ നേരിടും.

Share This Article
Leave a Comment
error: Content is protected !!