വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മ പുതുക്കി പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഇമ്മിണി ബല്യ ബഷീര്‍’ എന്ന തലക്കെട്ടില്‍ അനുസ്മരണ സമ്മേളനം ഐ സി സി മുംബൈ ഹാളില്‍ സംഘടിപ്പിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.

city exchange

മനുഷ്യനടക്കമുള്ള സകല ജീവജാലങ്ങളെയും ഭൂമിയുടെ അവകാശികളാക്കി മാറ്റിയ ബഷീറിയന്‍ ദര്‍ശനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ബഷീറിന്റെ കൃതികളിലെ ജീവിത വീക്ഷണങ്ങളെയും വായനാനുഭവങ്ങളെയും കുറിച്ച് ശോഭാ നായര്‍, ഷെഫീര്‍ വാടാനപ്പള്ളി, ഷാനിബ് ഷംസുദ്ദീന്‍, ഷംനാ ആസ്മി, സ്മിത പൗലോസ് എന്നിവര്‍ സംസാരിച്ചു. ലത്തീഫ് ഗുരുവായൂരിന്റെ രംഗാവിഷ്‌കാരം ഫൈസല്‍ അബൂബക്കറിന്റെ കവിതാലാപനം, നൗഷാദിന്റെ ഗാനാലാപനം എന്നിവ അരങ്ങേറി. അസീസ് മഞ്ഞിയില്‍ ബഷീര്‍ സ്മരണകള്‍ പങ്കുവെച്ചു.

പ്രവാസി വെല്‍ഫെയര്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അലി ഹസന്‍ അധ്യക്ഷത വഹിച്ചു. നിഷാദ് ഗുരുവായൂര്‍ സ്വാഗതവും ഷജീര്‍ മുല്ലക്കര നന്ദിയും രേഖപ്പെടുത്തി. ഹാരിസ്, നൂറുസ്സമാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!