
ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുലിന് പുതിയ നയതന്ത്ര ചുമതലയിലേക്ക് സ്ഥാനമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്യൂണിറ്റി യാത്രയയപ്പ് നല്‍കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍, ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്. ഐ സി സി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും പ്രമുഖരും പങ്കെടുത്തു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ സ്വാഗതം ആശംസിക്കുകയും അനുമോദന സന്ദേശം നല്‍കുകയും ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് എന്നിവര്‍ അംബാസഡറെ അനുമോദിച്ച് സംസാരിച്ചു.

ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നീ നാല് പ്രധാന ഇന്ത്യന്‍ സമൂഹ സംഘടനകളും സംയുക്തമായി അംബാസഡറെ ആദരിച്ച് ഉപഹാരം സമര്‍പ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അദ്ദേഹം നല്‍കിയ മാതൃകാപരമായ സേവനത്തിനും നേതൃത്വത്തിനും നല്‍കിയ സംഭാവനകളെ ചടങ്ങില്‍ അനുസ്മരിച്ചു. നാല് സംഘടനകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും അദ്ദേഹത്തെ ആദരിക്കുകയും കാലാവധിയിലുടനീളം നല്‍കിയ മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ചടങ്ങില്‍ സംസാരിച്ച വിപുല്‍ സംസാരിച്ചു. ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ് നന്ദി രേഖപ്പെടുത്തി.
ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഹെഡ് ഓഫ് ചാന്‍സറി ആന്‍ഡ് കോണ്‍സുലര്‍ കൗണ്‍സിലര്‍ ഡോ. വൈഭവ് എ തണ്ടാലെ, ഐ സി സി, ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി സി എന്നിവയുടെ മാനേജിംഗ് കമ്മിറ്റി, അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, അഫിലിയേറ്റഡ് സംഘടനകളുടെ പ്രസിഡന്റുമാര്‍, ഇന്ത്യന്‍ സമൂഹത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

