ചാര്‍ട്ടേഡ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു

Web Desk
1 Min Read

കൊച്ചി: ചാര്‍ട്ടേഡ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് സിബി തോമസ് അധ്യക്ഷത വഹിച്ചു. കിച്ചണ്‍ ട്രഷേഴ്സ് എം ഡിയും സി ഇ ഒയും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടറുമായ അശോക് മാണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

city exchange

കമ്പ്യൂട്ടേഷന്‍ എ ഐ ഏറ്റെടുക്കുന്നതോടെ ആശയവിനിമയവും ഗ്രഹണശേഷിയും നേതൃത്വവുമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നിര്‍ണായക കഴിവുകളായി മാറുന്നതെന്ന് അശോക് മാണി പ്രഭാഷണത്തില്‍ പറഞ്ഞു.

ഡിസ്ട്രിക്ട് ഡയറക്ടര്‍ സഫീര്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. ഏരിയ ഡയറക്ടര്‍ സ്വര്‍ണലത പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

സജി തോമസ് (പ്രസിഡന്റ്), അഷ്ബിന്‍ സി സുരേഷ്, ജോജോ അഗസ്റ്റിന്‍, വിജയ് കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), മാധുരി മുരളീധര്‍ (സെക്രട്ടറി), ജോമോന്‍ കാട്ടിപ്പുരയ്ക്കല്‍ (ട്രഷറര്‍), കുര്യന്‍ സേവ്യര്‍ കെ (സെര്‍ജന്റ് അറ്റ് ആംസ്) എന്നിവരാണ് ഭാരവാഹികള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!