ഉമ്മന്‍ചാണ്ടി മൂന്നാം ചരമ വാര്‍ഷികം: ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി റെയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഫാമിലി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

ക്യാമ്പില്‍ 200 ഓളം പേര്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി. ജനറല്‍ ചെക്കപ്പ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പി കെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റും, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ‘ഉമ്മന്‍ചാണ്ടി ജനസേവാ പുരസ്‌കാര’ ജേതാവുമായ ഷാനവാസ് ബാവ, ഇന്‍കാസ് ആക്ടിംഗ് പ്രസിഡന്റ് അഷറഫ് വടകര, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐ സി സി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്, റെയാദ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ കലാം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

റെയാദ മെഡിക്കല്‍ സെന്ററിനുള്ള ഉപഹാരം ഷാനവാസ് ബാവയും കോഴിക്കോട് ജില്ലയിലെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി- ജില്ലാ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് കൈമാറി.

- Advertisement -
Ad image

ഇന്‍കാസ് ഖത്തര്‍ രക്ഷാധികാരി ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, എന്‍ജിനീയേഴ്സ് ഫോറം ഖത്തര്‍ പ്രസിഡന്റ് ആഷിഖ് അഹമ്മദ്, ഇന്‍കാസ് ഖത്തര്‍ ഉപദേശക സമിതി അംഗം നിയാസ് ചെരിപ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിറാജ് പാലൂര്‍, അബ്ബാസ് സി വി, ഈപ്പന്‍ തോമസ്സ്, സഞ്ജയ് രവീന്ദ്രന്‍, ബി എം ഫാസില്‍, ഫാസില്‍ അബൂബക്കര്‍, ജിഷ ജോര്‍ജ്, മുഹമ്മദാലി വാണിമേല്‍, ഷംസു വേളൂര്‍, ഷിബു സുകുമാരന്‍, മഞ്ജുഷ ശ്രീജിത്ത്, സിദ്ധിക്ക് സി ടി, സോമന്‍ ചേട്ടാത്ത്, സലിം ഇടശ്ശേരി, ലേഡീസ് വിംഗ് പ്രസിഡന്റ് സിനില്‍ ജോര്‍ജ്ജ്, വിവിധ ജില്ലാ കമ്മിറ്റി ഭാരാഹികളായ അജറ്റ് എബ്രഹാം, ജോമോന്‍ ജോസഫ്, മുനീര്‍ പള്ളിക്കല്‍, ബി എം ഹാഷിം, കൂടാതെ യൂത്ത് വിംഗ്-ലേഡീസ് വിംഗ് നേതാക്കളും സന്നിഹിതരായിരുന്നു.

ഇന്‍കാസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹരീഷ്‌കുമാര്‍ സ്വാഗതവും ട്രഷറര്‍ ഷാഹിദ് വി പി നന്ദിയും പറഞ്ഞു. ഇന്‍കാസ് കോഴിക്കോട് ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം ഭാരവാഹികളും വനിതാവിംഗ് ജില്ലാ നേതാക്കളും ക്യാമ്പിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!