മിലാദ് കോണ്‍ഫറന്‍സ് കാന്തപുരം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

തൃശൂര്‍: തിരുനബി സഹിഷ്ണുതയുടെ മാതൃക എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മിലാദ് കോണ്‍ഫറന്‍സ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.

city exchange

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാണ് പ്രവാചകന്‍ പഠിപ്പിച്ചതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. മാനവികതയും സഹിഷ്ണുതയുമാണ് മതത്തിന്റെ ദര്‍ശനങ്ങള്‍. നബിമാരും ഇന്ത്യയില്‍ പ്രബോധനം നടത്തിയ സൂഫികളും സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിച്ചത് സ്നേഹത്തിന്റെ ഈ മഹിതസന്ദേശമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും മത സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കാന്തപരും ആവശ്യപ്പെട്ടു. വിദ്വേഷ പ്രസ്താവകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അത്തരം ശ്രമങ്ങള്‍ മതമൈത്രി തകര്‍ക്കാനും അസഹിഷ്ണുത വളര്‍ത്താനും മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!