
മനാമ: ഖല്‍ബിലുണ്ട് മുത്ത് നബി (സ) എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ബഹ്റൈന്‍ നടത്തുന്ന മീലാദ് ക്യാമ്പയ്നിന്റെ ഭാഗമായി ഐ സി എഫ് സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇലല്‍ ഹബീബ് എന്ന നാമത്തില്‍ നടത്തുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സ്വലാത് മജ്‌ലിസില്‍ നടന്നു.

പരിപാടിയുടെ സ്വാഗതസംഘം ചെയര്‍മാനായി മന്‍സൂര്‍ അഹ്സനിയെ തെരഞ്ഞെടുത്തു. കണ്‍വീനര്‍ സിനാന്‍, ഫിനാന്‍സ് കണ്‍വീനര്‍ മുഹമ്മദ് അസ്മര്‍ എന്നിവര്‍ക്ക് പുറമെ വൈസ് ചെയര്‍മാനായി മുസ്തഫ സി വി, ശരീഫ് സുഹ്രി, ഹനീഫ കാസര്‍ഗോഡ്, ജോയിന്റ് കണ്‍വീനര്‍മാരായി കബീര്‍, സാജിദ്, റിഷാന്‍, രക്ഷാധികാരികളായി നൗഫല്‍ മയ്യേരി, അലി നസീര്‍, സിറാജ് എന്നിവരെയും തെരഞ്ഞെടുത്തു.

കാമ്പയിനിന്റെ ഭാഗമായി 1 മുതല്‍ 12 വരെ എല്ലാ ദിവസവും രാത്രി 9 മണിക്ക് മൗലിദ് സദസ്സും 12ന് സുബിഹിയോട് അടുത്ത സമയത്ത് പ്രഭാത മൗലിദും, അന്നേ ദിവസം 1000ഓളം സ്‌നേഹ കിറ്റുകള്‍ വിതരണം, ഫ്‌ളാറ്റ് മൗലിദ്, മിഡ്‌നൈറ്റ് ബ്ലൂ, ഹെര്‍ട്ട് ടു ഹെര്‍ട്ട്, കാന്‍വാസ്, മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഹദീസ് പഠനം, ക്വിസ് മത്സരം എന്നിവ നടക്കും.
ആഗസ്റ്റ് 30ന് രാത്രി സിത്രയില്‍ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനത്തില്‍ ആട്ടീരി തങ്ങള്‍ മുഖ്യ പ്രഭാഷകനായി എത്തും.

