
മനാമ: പ്രവാചകന് മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന് തുടക്കമായി. ഖല്‍ബിലുണ്ട് എന്റെ നബി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന് പരിപാടികള്‍ സെപ്റ്റംബര്‍ 20 വരെ നീളും.

കാമ്പയിന്റെ ഭാഗമായി റീജ്യന്, യൂനിറ്റ് ഘടക ങ്ങളിലായി സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊ ബൈല്‍ മൗലിദ്, കാന്‍വാസ്, മാസ്റ്റര്‍ മൈന്റ്, ഡെയ്ലി ക്വിസ്, മിഡ്നൈറ്റ് ബ്ലും, മദ്ഹു റസൂല്‍ സമ്മേളനം എന്നിവ നടക്കും.

ഇന്ന് മുതല്‍ ആഗസ്ത് 25 വരെ നീളുന്ന പ്രതിദിന പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ ബഹ്റൈനിലെ 15 കേന്ദ്രങ്ങളിലായി നടക്കും. ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 6 വരെ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മദ്ഹു റസൂല്‍ സമ്മേളനങ്ങളില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ ആട്ടീരി തങ്ങള്‍ മുഖ്യാതിഥിയാകും.
ഐ സി എഫ് നാഷനല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷനല്‍ കാബിനറ്റ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്കി. കെ സി സൈനുദ്ദീന്‍ സഖാഫി, അഡ്വ. എം സി അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം സഖാഫി, റഫീഖ് ലത്വീഫി വരവൂര്‍, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, ശമീര്‍ പന്നൂര്, സി എച്ച് അഷ്റഫ്, ഷംസുദ്ധീന് സു ഹ്രി, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.

