
ദോഹ: ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഇന്ത്യ ഖത്തര്‍ ചാപ്റ്റര്‍ 37-ാം സ്ഥാപക ദിനം ആഘോഷിച്ചു
ഖത്തറിലെ ആദ്യകാല ഇന്ത്യന്‍ പ്രൊഫഷണല്‍ സംഘടനകളിലൊന്നാണിത്.

ഖത്തറിലെ എന്‍ജിനീയര്‍മാര്‍ക്കായി സ്ഥിരമായി സംഘടിപ്പിക്കുന്ന സാങ്കേതിക സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും സംഘടനയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. എന്‍ജിനീയറിംഗ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറിലെ എന്‍ജിനീയറിംഗ് സമൂഹത്തിന്റെ തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനത്തിനായി സാങ്കേതിക ആശയവിനിമയത്തിനുള്ള വേദി ഒരുക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

ഖത്തര്‍ ചാപ്റ്ററിന്റെ ഹോണററി ചെയര്‍മാന്‍ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ചെയര്‍മാന്‍മാര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍, അംഗങ്ങള്‍ എന്നിവരുടെ അര്‍പ്പണബോധം, പ്രതിബദ്ധത, വിലപ്പെട്ട സംഭാവനകള്‍ എന്നിവയെ അദ്ദേഹം ആത്മാര്‍ഥമായി അഭിനന്ദിച്ചു.
ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് സന്ദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. ചാപ്റ്റര്‍ പ്രസിഡന്റ് മനീഷ് കൊതാരി ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോലോ, ഖത്തര്‍ എനര്‍ജി സീനിയര്‍ പെട്രോളിയം എന്‍ജിനിയര്‍ ഖാലിദ് ഫഖ്‌റു, ഒറിക്‌സ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. റഫാല്‍ മുഫ്തി, ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുല്‍ സമീര്‍ സ്വാഗതവും ട്രഷറര്‍ ആശിഖ് നന്ദിയും പറഞ്ഞു.

