

ദോഹ: നാല്‍പ്പത്തിരണ്ടാമത് ഐ സി ബി എഫ് മെഡിക്കല്‍ ക്യാംപ് ഐ സി ബി എഫ് മുന്‍ പ്രസിഡന്റുമാര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഡേവിഡ് ജോണ്‍, എന്‍ വി ഖാദര്‍, നിലാങ്ഷു ഡേ, ഡോ. മോഹന്‍ തോമസ്, ഡേവിസ് എടക്കളത്തൂര്‍, പി എന്‍ ബാബുരാജന് എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തറിലുള്ള എല്ലാ മുന്‍ പ്രസിഡന്റുമാരും ചേര്‍ന്ന് ഒരു പരിപാടി ഉദ്ഘാടനം ചെയ്യുന്നത് ആദ്യത്തെ സംഭവമായിരുന്നു.
ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, മെഡിക്കല്‍ ക്യാംപ്സ് ആന്റ് മെഡിക്കല്‍ അസിസ്റ്റന്റ്സ് ഹെഡ് രജനി മൂര്‍ത്തി, യൂത്ത് ആക്ടിവിറ്റീസ് ആന്റ് റിപാട്രിഷന് ഹെഡ് ഇര്ഫാന് ഹസ്സന് അന്‍സാരി, ജോയിന്‍ സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസ്, മെംബര്‍ഷിപ്പ് ഹെഡ് ശ്രീനിവാസന് രാമനാഥന്, അല്ലീവിയ ചെയര്മാന് കെ പി അഷറഫ്, സി ഇ ഒ ഉദയ കുമാര്‍, എച്ച് ആര് മാനേജര്‍ ബ്ലസന്റ്, ഓപറേഷന്‍സ് മാനേജര്‍ ഫാറൂഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്യാംപില്‍ ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ബി എം ഐ, കാഴ്ചാ പരിശോധന, ഡോക്ടറുടെ പരിശോധന, ലിപിഡ് പ്രൊഫൈല്‍, ഇ സി ജി, ദന്തപരിശോധന എന്നിവ നടത്തി.

