ധനകാര്യ സേവനങ്ങള്‍ ചടുല മാറ്റത്തിന് വിധേയമാകുന്നു: സുഭാഷ് ചന്ദ്ര ഗാര്‍ഗ്

Web Desk
2 Min Read

കൊച്ചി: രാജ്യത്തെ ധനകാര്യ സേവനങ്ങള്‍ ചടുലമാറ്റത്തിന് വിധേയമാകുന്നുവെന്നും ഇതിനനുസരിച്ച് മൂല്യ വര്‍ധിത സേവനങ്ങള്‍ നല്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും മുന്‍ വാണിജ്യകാര്യ സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ഐ സി എം എ ഐ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച ഒന്‍പതാമത് കേരള സ്റ്റേറ്റ് കോസ്റ്റ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഉത്പാദനം മുതല്‍ സേവനം വരെ എല്ലാ കാര്യങ്ങളിലും അതിവേഗ മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. കോസ്റ്റ് അക്കൗണ്ടന്റ് പ്രൊഫഷണലുകള്‍ മാറ്റത്തിന് വിധേയമാകുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പരിവര്‍ത്തനനത്തിനനുസരിച്ച് പ്രൊഫഷണലുകളുടെ സമീപനത്തിലും മാറ്റം ഉണ്ടാകണം. ഡിജിറ്റല്‍ ഇക്കണോമി കാലഘട്ടത്തതില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും പ്രാപ്തിയും ഉണ്ടാകേണ്ടതുണ്ട്. പുതിയ സാമ്പത്തിക സാഹചര്യത്തില്‍ വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ പുതിയ സമീപനങ്ങള്‍ അനിവാര്യമാണ്. പുതിയ സാങ്കേതികവിദ്യകളെ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ച ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കണമെന്നുംസുഭാഷ് ചന്ദ്ര ഗാര്‍ഗ് ചൂണ്ടിക്കാട്ടി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് ചിത്തരഞ്ജന്‍ ചതോപാധ്യായ അധ്യക്ഷത വഹിച്ചു. ധനകാര്യ പ്രൊഫഷണലുകള്‍ എപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച് കൂടുതല്‍ അറിവ് നേടണം. ആവശ്യമെങ്കില്‍ ‘നോ’ പറയാനുള്ള ധൈര്യം കാണിക്കണം. ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, കമ്മോഡിറ്റി- കറന്‍സി വിപണികളിലെ അസ്ഥിരത, മാറിക്കൊണ്ടിരിക്കുന്ന വ്യാപാര നയങ്ങള്‍, വേഗത്തിലുള്ള സാങ്കേതിക മാറ്റങ്ങള്‍ എന്നിവ ആഗോള ബിസിനസ്സിന്റെ സ്വഭാവത്തെത്തന്നെ മാറ്റിയെഴുതുകയാണ്. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കോസ്റ്റ് മാനേജ്മെന്റ് പ്രൊഫഷണലുകള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാമ്പത്തിക രംഗം മാത്രമല്ല, ഇന്ത്യന്‍ സാമ്പത്തികമേഖലയും വെല്ലുവിളികള്‍ക്കും അതിവേഗ മാറ്റങ്ങള്‍ക്കും വിധേയമാകുന്നുണ്ടെന്ന് കെ ബി പി എസ് മാനേജിങ് ഡയറക്ടര്‍ സുനില്‍ ചാക്കോ പറഞ്ഞു. ഐ സി എം എ ഐ കൊച്ചിന്‍ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് പി മാത്യു, സെക്രട്ടറി മിനുശ്രീ, ട്രഷറര്‍ ആര്‍ രഞ്ജിനി, വൈസ് ചെയര്‍പേഴ്സണ്‍ എസ് അരുണ്‍കുമാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!