
ദോഹ: പ്രവാസി മലയാളി വിദ്യാര്‍ഥി കൂട്ടായ്മയായ സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തര്‍ മദീന ഖലീഫ സോണ്‍ സിഖായ സമ്മര്‍ സിപ്പ് സംഘടിപ്പിച്ചു. വളണ്ടിയര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ശീതളപാനീയങ്ങളും ലഘുഭക്ഷണവും എത്തിച്ച് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

ഖത്തറിലെ കടുത്ത വേനല്‍ക്കാലത്ത് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതോടൊപ്പം വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവനമനോഭാവവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും സ്റ്റുഡന്റ്സ് ഇന്ത്യ ‘സിഖായ’ സംഘടിപ്പിക്കാറുണ്ട്.

സ്റ്റുഡന്റ്സ് ഇന്ത്യ അല്‍സദ്ദ്, മദീന ഖലീഫ യൂണിറ്റ് ഭാരവാഹികളായ ബിലാല്‍ മുഹമ്മദ്, ഹംദാന്‍ മുഫീദ്, ദയ്യാന്‍ അബ്ദുറഹീം, ദാനിഷ്, മുഹമ്മദ് നാഫിസ്, അസ്വബ് അബ്ദുല്‍ജബ്ബാര്‍, അന്‍സഫ് അഫ്‌സല്‍, ആദം റംഷീക്, ജോഹാന്‍ മുഹമ്മദ്, സോണല്‍ കോര്‍ഡിനേറ്റര്‍ സമദ് കൊടിഞ്ഞി, സി ഐ സി സോണല്‍ വൈസ് പ്രസിഡന്റ് മുഫീദ് ഹനീഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൊഴിലാളികളുടെ നിരന്തരമായ സമര്‍പ്പണത്തെയും അധ്വാനത്തെയും അംഗീകരിക്കുകയും ആദരിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന്റെ പ്രതീകമാണ് ഇത്തരം ചുവടുവെപ്പുകളെന്ന് സംഘാടകര്‍ പറഞ്ഞു.

