തണല്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സല്‍മാനിയ മെഡിക്കല്‍ കോമ്പ്‌ലെക്‌സുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് സല്‍മാനിയ ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ്ജ് ഹൗറ അബ്ദുല്‍ അസീസ് ഉല്‍ഘാടനം ചെയ്തു.

city exchange

മുജീബ് മാഹി, ഷെബീര്‍ മാഹി, ജലീല്‍ പി കെ തിക്കോടി, ഹരീന്ദ്രന്‍, റംഷാദ് അബ്ദുല്‍ ഖാദര്‍, താലിബ് ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ക്യാമ്പിന് ചീഫ് കോര്‍ഡിനേറ്റര്‍ റഷീദ് മാഹി സ്വാഗതം പറഞ്ഞു.

തണല്‍ നടത്തിവരുന്ന എല്ലാവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സഹകരിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യാതിഥി ആയി പങ്കെടുത്ത ഒ ഐ സി സി ഗ്ലോബല്‍ സെക്രട്ടറി ബിനു കുന്നന്താനം അറിയിച്ചു.

സയ്യിദ് ഹനീഫ്, ഓ കെ കാസ്സിം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനില്‍ കൊടുവള്ളി, ഹുസ്സൈന്‍ വയനാട്, റഫീഖ് നാദാപുരം എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ട്രഷറര്‍ യു കെ ബാലന്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!