എ എ റഹീം ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്

Web Desk
1 Min Read


ന്യൂഡല്‍ഹി: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീമിനെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് പുതിയ മാറ്റം. നിലവില്‍ ഡി വൈ എഫ് ഐയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയാണ് റഹീം.

city exchange

ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. 2017ലാണ് റിയാസിനെ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. റഹീം ദേശീയ അധ്യക്ഷനാകുന്നതോടെ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.

- Advertisement -
Ad image

എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!