മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി

Web Desk
1 Min Read

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സന്റെ സ്ഥാപനത്തില്‍ ജോലി ചെയ്ത യുവതിയാണ് പരാതി നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്‍സനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. മോന്‍സന്റെ വീട്ടില്‍ ജോലിയ്ക്കു നിന്ന പെണ്‍കുട്ടിയെ തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കലൂരിലെ വീട്ടിലും കൊച്ചിയിലെ മറ്റൊരു വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മോന്‍സനെതിരെ ഇത്രയും കാലം പരാതിപ്പെടാതിരുന്നത് ഭയം കൊണ്ടാണെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടു എന്നും പരാതി ഉയര്‍ന്നിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!