അബ്ദുസലാം മോങ്ങത്തിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹ്മൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ (ഫനാര്‍) അതിഥിയായി ഖത്തറില്‍ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസലാം മോങ്ങത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫനാര്‍ പ്രതിനിധികളുടെയും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

city exchange

ഏപ്രില്‍ 18 വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അബ്ദുസ്സലാം മോങ്ങം ഖത്തറിലെത്തിയത്.

ഏപ്രില്‍ 17 വ്യാഴാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം ബിന്‍ മഹമ്മൂദ് ഈദ് ഗാഹ് മസ്ജിദ്, 18ന് വെള്ളിയാഴ്ച മഗ്രിബ് നമസ്‌കാരത്തിന് ശേഷം
ഫനാര്‍ ഓഡിറ്റോറിയം, 19 ശനിയാഴ്ച ഇശാ നമസ്‌കാരത്തിന് ശേഷം നുഐജ അലി ബിന്‍ അലി മസ്ജിദ് എന്നിവിടങ്ങളില്‍ അബ്ദുസ്സലാം മോങ്ങം പ്രഭാഷണം നടത്തും.

Share This Article
Leave a Comment
error: Content is protected !!