നടി ലക്ഷ്മിപ്രിയ തിരക്കഥാകൃത്താകുന്ന ആറാട്ട് മുണ്ടന് തുടക്കമായി

Web Desk
1 Min Read

അമ്പലപ്പുഴ: എ എം മൂവീസിന്റെ ബാനറില്‍ പി ജയ്‌ദേവ് സംവിധാനവും എം ഡി സിബിലാല്‍ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ‘ആറാട്ട് മുണ്ടന്‍’ എന്ന ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നടി ലക്ഷ്മിപ്രിയ തിരക്കഥ ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞനായിരുന്ന പട്ടണക്കാട് പുരുഷോത്തമന്റെ മകനും ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവുമാണ് പി ജയ്‌ദേവ്.

city exchange

അമ്പലപ്പുഴ കോറല്‍ ഹൈറ്റ്‌സില്‍ നടന്ന ചടങ്ങില്‍ എ എം ആരിഫ് എം പിയും എച്ച് സലാം എം എല്‍ എയും ചേര്‍ന്ന് ഭദ്രദീപത്തിന് തിരി തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാട്ടുകാരെ സേവിക്കാനിറങ്ങിയ മുരളിയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ കൂടിയാണ് ആറാട്ട് മുണ്ടന്‍.

- Advertisement -
Ad image

ബാനര്‍- എ എം മൂവീസ്, സംവിധാനം- പി ജയ് ദേവ്, നിര്‍മ്മാണം- എം ഡി സിബിലാല്‍, സഹനിര്‍മ്മാണം- കെ പി രാജ് വക്കയില്‍ (യു എ ഇ), ലക്ഷ്മിപ്രിയ, തിരക്കഥ- ലക്ഷമിപ്രിയ, ഛായാഗ്രഹണം- ബിജുകൃഷ്ണന്‍, കഥ, സംഭാഷണം- രാജേഷ് ഇല്ലത്ത്, തിരക്കഥ സംയോജനം- സത്യദാസ്, എഡിറ്റര്‍-അനന്ദു വിജയന്‍, സംഗീതം- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, ഗാനരചന- എച്ച് സലാം (എം എല്‍ എ), രാജശ്രീ പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയശീലന്‍ സദാനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജിനി സുധാകരന്‍, ക്യാമറ അസോസിയേറ്റ്- ഷിനൂബ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- രാജേഷ് എം സുന്ദരം, കല- ലൈജു ശ്രീവത്സന്‍, ചമയം- ജയന്‍ പൂങ്കുളം, വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്, ത്രില്‍സ്- മാഫിയ ശശി, കോറിയോഗ്രാഫി- ജോബിന്‍ മാസ്റ്റര്‍, സഹസംവിധാനം- അരുണ്‍ പ്രഭാകര്‍, സംവിധാന സഹായികള്‍- സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ്, ബിബി കെ ജോണ്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ആന്റ് ഓഫീസ് നിര്‍വ്വഹണം- എം സജീര്‍, സ്റ്റുഡിയോ- ചിത്രാഞ്ജലി, സ്റ്റില്‍സ്- അജി മസ്‌കറ്റ്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

ചിത്രത്തിന്റെ താരനിര്‍ണ്ണയം പുരോഗമിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!