

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ കേരള സംസ്ഥാന കോഓപ്പറേറ്റിവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍
അഡ്വ. ആര്‍ സനല്‍കുമാറിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം നല്‍കി.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ സംസ്‌കൃതി ഖത്തര്‍ നടത്തുന്ന സാമൂഹിക- സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനന്ദനര്‍ഹവുമാണെന്ന് സനല്‍ കുമാര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ആപല്‍ ഘട്ടങ്ങളിലെല്ലാം പ്രവാസി സമൂഹം കേരളീയ സമൂഹത്തിന് നല്‍കിയ പിന്തുണകള്‍ വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം
സ്വീകരണ ചടങ്ങില്‍ അഭിപ്രയപ്പെട്ടു
സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്‌കൃതി സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് നിധിന്‍ എസ് ജി നന്ദിയും രേഖപ്പെടുത്തി.

