ഒ ഐ സി സി ഇഫ്താര്‍ സംഗമത്തില്‍ അഡ്വ. സണ്ണി ജോസഫ് പങ്കെടുക്കും

Web Desk
1 Min Read

മനാമ: പുണ്യമാസമായ റമദാനില്‍ ബഹ്റൈന്‍ ഒ ഐ സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സമൂഹ നോമ്പുതുറ നാളെ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടത്തുമെന്ന് ഒ ഐ സി സി ദേശീയ കമ്മിറ്റി അറിയിച്ചു.

city exchange

കെ പി സി സി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ ബഹ്റൈന്റെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാര്‍, കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ. ആര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക, മത, ബിസിനസ് മേഖലയിലെ പ്രമുഖരും വിവിധ ലേബര്‍ ക്യാമ്പുകളിലെ ആളുകളും പങ്കെടുക്കുമെന്ന് ഒ ഐ സി സി മിഡിലീസ്റ്റ് ജനറല്‍ കണ്‍വീനര്‍ രാജു കല്ലുംപുറം, ഒ ഐ സി സി പ്രസിഡണ്ട് ഗഫൂര്‍ ഉണ്ണികുളം, ഗ്ലോബല്‍ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഒ ഐ സി സി വര്‍ക്കിങ് പ്രസിഡണ്ട് ബോബി പാറയില്‍, ജനറല്‍ സെക്രട്ടറി മനു മാത്യു, ഇഫ്താര്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഷമീം കെ സി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!