

കോഴിക്കോട്: സംരംഭകര്‍ മത്സരിക്കേണ്ടത് ആഗോളാടിസ്ഥാനത്തിലാകണമെന്ന് എ കെ നിഷാദ് പറഞ്ഞു. മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ ഇത്തരം ബോധവല്‍ക്കരണ ക്ലാസ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് ചേംബര്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ സഹകരണത്തോടെ നടത്തിയ എം എസ് എം ഇ സെകെയിലിംങ്ങ് അപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നാല്‍ ഐ ടി പാര്‍ക്കുകളിലെ സംരംഭമെന്നാണ് പൊതുവെയുള്ള ധാരണ. പരമ്പരാഗത ബിസിനസുകള്‍, ടെക്‌നോളജി സപ്പോര്‍ട്ടോടുകൂടി രൂപ മാറ്റം വരുത്തിയവയാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന വസ്തുത തിരിച്ചറിയാനാണ് കാലിക്കറ്റ് ചേംബര്‍ ഇത്തരമൊരു സെമിനാര്‍ നടത്തിയതെന്ന് കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
യുവ സംരംഭകനും മിസോണ്‍ എം ഡിയുമായ കെ സുഭാഷ് ബാബു പരമ്പാരാഗത ബിസിനസുകളെ എങ്ങിനെ സ്റ്റാര്‍ട്ട് അപ്പുകളാക്കാമെന്നത് സംബന്ധിച്ചു വിവരിച്ചു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ സയ്യിദ് സവാദ് ക്ലാസെടുത്തു.
ചേംബര്‍ മുന്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, ചേംബര്‍ ഹോണററി സെക്രട്ടറി എ പി അബ്ദുല്ല കുട്ടി, ട്രഷറര്‍ ബോബിഷ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

