ബിഗ്ഗസ്റ്റ് ക്യാറ്റ് ഷോ സംഘടിപ്പിച്ച് അല്‍ റവാബി ഇസ്ഗാവ

Web Desk
1 Min Read

ഇസ്ഗാവ: അല്‍ റവാബി ഇസ്ഗാവ ഹൈപ്പര്‍ മാര്‍ക്കറ്റ് ലൊക്കേഷനില്‍ ബിഗ്ഗസ്റ്റ് ക്യാറ്റ് ഷോ സംഘടിപ്പിച്ചു.

city exchange

ഖത്തര്‍ ലിവിംഗ് സി ഇ ഒ ഹൈതം അല്‍ ഹൈദരി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളുടെ സംഘം പരിപാടി ഉദ്ഘാടനം ചെയ്തു. ആനിമല്‍സ് കിംഗ്ഡം റെസ്‌ക്യൂ ടീം ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഹമദ് അലി അല്‍ അന്‍സാരി, വെറ്ററിനറി ഡോക്ടര്‍ ഹുസാം നച്ചേരി, അല്‍ റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍, പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വി പി, അഡ്മിന്‍ മാനേജര്‍ റയീസ് ഇ എം, എച്ച് ആര്‍ മാനേജര്‍ ഷാനവാസ് രാജ സലിം, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍മാരായ നവാസ് കെ പി, സാബിഖ് അലി, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ സജിത്ത് ഇ പി, ഐ ടി ഇന്‍ ചാര്‍ജ് റെനീഷ് പി എന്നിവര്‍ പങ്കെടുത്തു.

അന്‍പതിലേറെ പെറ്റ് പ്രേമികള്‍ പങ്കെടുത്ത പരിപാടിയില്‍ പൂച്ചകളുടെ വ്യത്യസ്ത ഇനങ്ങളാണെത്തിയത്. അന്താരാഷ്ട്ര ക്യാറ്റ് ഡേയോടനുബന്ധിച്ചാണ് ബിഗ്ഗെസ്റ്റ് ക്യാറ്റ് ഷോ സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!