

കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അന്തരിച്ചു. 70 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഉപകരണ വാദകനായി സിനിമാ രംഗത്ത് പ്രവേശിച്ച രംഗനാഥ് മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറോളം ഗാനങ്ങള്‍ രംഗനാഥ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹരിവരാസന പുരസ്‌ക്കാരം സ്വീകരിച്ചത്. ശബരിമലയില്‍ പോയി പുരസ്‌ക്കാരം സ്വീകരിച്ച് മലയിറങ്ങി തിരിച്ചെത്തിയ ശേഷമാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല, മാമലകള്‍ക്കപ്പുറത്ത്, മടക്കയാത്ര, പ്രിന്‍സിപ്പല്‍ ഒളിവില്‍, ക്യാപ്റ്റന്‍ തുടങ്ങിയവ ആലപ്പി രംഗനാഥിന്റെ പ്രധാന ചിത്രങ്ങളാണ്. ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. കേന്ദ്ര സാംസ്‌ക്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് ജേതാവാണ്. ജീസസിലെ ഓശാന ഓശാന കര്‍ത്തവിനോശാന എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് സിനിമയില്‍ തുടങ്ങിയത്.
തരംഗിണി പുറത്തിറക്കിയ അയ്യപ്പഭക്തി ദാനമായ സ്വാമി സംഗീതം ആലപിക്കും താപസ ഗായകനല്ലോ ഞാന്‍ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനായത്.
അധ്യാപികയും ഗായികയുമായ ബി രാജശ്രീയാണ് ഭാര്യ.

