ആലിന്‍; അവയവദാനത്തിലെ അനുകരണീയ മാതൃക

Web Desk
1 Min Read

അവയവദാനമെന്നത് ആവേശത്തോടെയുള്ള പറച്ചിലില്‍ മാത്രം ഒതുങ്ങുന്ന ഇക്കാലത്ത് ആലിന്റെ മാതാപിതാക്കള്‍ അവധാനതയോടെ നടത്തിയ സമയോചിതമായ അവയവദാന മാതൃക ചിന്തനീയമാണ്. കണ്ണും കരളും കിഡ്‌നിയും ഹൃദയവാല്‍വും കാത്തിരുന്ന മറ്റു നാല് പേരിലൂടെ നക്ഷത്രമായി ആലിന്‍ മാറുന്നത് ആശ്വാസമാണ്.

city exchange

മുന്നോട്ടുള്ള വഴികളില്‍ ആലിന്‍ പകരുന്ന തെളിച്ചം മറ്റുള്ളവര്‍ക്കും മടിച്ചു നല്‍കാതെ ഭയമകറ്റി അവയവദാനത്തിന് മുന്നോട്ടുവരാന്‍ പ്രേരണയാകും.
വൃക്ക സ്വീകരിച്ച ശ്രേയ ഉള്‍പ്പെടെ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറെടുത്തുനിന്ന ഡ്രിയയുടെ മാതാപിതാക്കള്‍ക്ക് അടക്കം അരുണ്‍ ഷെറിന്‍ ദമ്പതികളുടെ ഏക മകളായ ആലിന്‍ വഴികാട്ടിയാവുന്നത് ഹൃദയസ്പര്‍ശിയാണ്.

അവയവദാനത്തിന് ജില്ലകള്‍തോറും പ്രത്യേക സംവിധാനം അവയവ സ്വീകര്‍ത്താക്കള്‍ക്കും അവയവ ദാതാക്കള്‍ക്കും പ്രത്യേകം ഏര്‍പ്പെടുത്തുന്നത് ആലോചിക്കാവുന്നതാണ്. സര്‍വ്വസാധാരണമായ തിരുവനന്തപുരം, കൊച്ചി എന്ന പതിവില്‍ നിന്നും വ്യത്യസ്തമായി ദീര്‍ഘമായ ആംബുലന്‍സ് യാത്ര ഒഴിവാക്കി അതാത് ജില്ലകളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വേണ്ട ക്രമീകരണം കാലതാമസമില്ലാതെ ഉടനടി നടപ്പില്‍ വരുത്തുവാന്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവര്‍ കാര്യമാത്ര പ്രസക്തമായി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആലിന്‍ ഓര്‍മ്മ മായാതെ നിലനിര്‍ത്താന്‍ പത്തനംതിട്ട ജില്ലയില്‍ തന്നെ മികച്ച രീതിയില്‍ അവയവദാന സ്വീകരണ സംവിധാനവും ഒപ്പം എല്ലാ ജില്ലാ ആശുപത്രികളില്‍ കൂടി സമാനമായ രീതിയില്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണം.

- Advertisement -
Ad image
സുനില്‍ തോമസ്, റാന്നി (ബഹറൈന്‍)
Share This Article
Leave a Comment
error: Content is protected !!