

ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ദീര്‍ഘ വീക്ഷണത്തോടെ നടപ്പിലാക്കിയ ‘അലൈവ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മില മെറിറ്റ് അവാര്‍ഡും പ്രതിഭാ പുരസ്‌ക്കാരവും ജൂലായ് 12ന് വിതരണം ചെയ്യും. എസ് എസ് എല്‍ സി, പ്ലസ് ടു, സി ബി എസ് ഇ 10, 12, ഐ സി എസ് ഇ, ഐ എസ് ഇ തലങ്ങളില്‍ കഴിഞ്ഞ അധ്യയന വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/ എ1 നേടിയ വിദ്യാര്‍ഥികളെയും മറ്റ് ഡിഗ്രി, പി ജി റാങ്ക് ജേതാക്കളേയും അനുമോദിക്കും.

ജൂലായ് 12ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആലുവ മഹാത്മാഗാന്ധി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി ചലച്ചിത്ര താരം കല്ല്യാണി പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന്‍ എം പിയാണ് മുഖ്യാതിഥി. കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും റീജിയണല്‍ ഹെഡുമായ ബിനു തോമസ്, നീതുസ് അക്കാഡമി മാനേജിങ്ങ് ഡയറക്ടര്‍ നീതു ബോബന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാണ്. ചടങ്ങില്‍ മജീഷ്യനും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീറിനെ ആദരിക്കും.

പരിപാടിയില്‍ മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുക്കും.
