ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് മൗലാന റാബേ ഹസനി നദ്വി അന്തരിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ പ്രസിഡന്റുമായ മൗലാന റാബേ ഹസനി നദ്വി അന്തരിച്ചു. 93 വയസ്സായിരുന്നു.

city exchange

ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമയുടെ ചാന്‍സലര്‍ ആയിരുന്ന അദ്ദേഹം റിയാദിലെ ആലമി റാബിത അദബേ ഇസ് ലാമിയുടെ വൈസ് പ്രസിഡന്റുമായിരുന്നു. മക്കയിലെ റാബിത്ത ആലമെ ഇസ്‌ലാമി സ്ഥാപക അംഗം, ഓക്‌സ്‌ഫോര്‍ഡിലെ സെന്റര്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് ട്രസ്റ്റി, ന്റെ ട്രസ്റ്റി എന്നിവയുമായിരുന്നു അദ്ദേഹം.

മികച്ച പ്രഭാഷകനായിരുന്ന റാബേ ഹസനി നദ്‌വി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഉര്‍ദുവിലും അറബിയിലും ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അറബി സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് അസം യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി ഗവേഷണ പഠനം നടന്നിരുന്നു.

- Advertisement -
Ad image

ഹസ്രത്ത് മൗലാന അബുല്‍ ഹസന്‍ അലി നദ്‌വിയുടെ സഹോദരി പുത്രനാണ് മൗലാന റാബേ ഹസനി നദ്വി.

Share This Article
Leave a Comment
error: Content is protected !!