അല്‍മഖര്‍ 33-ാം വാര്‍ഷികം: പ്രഖ്യാപന സമ്മേളനം തിരുവനന്തപുരത്ത്

Web Desk
1 Min Read

തളിപ്പറമ്പ്: ജീവ കാരുണ്യ വിദ്യാഭ്യാസ രംഗത്ത് മൂന്ന് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍മഖര്‍റുസ്സുന്നിയുടെ മുപ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 28ന് തിരുവനന്തപുരത്ത് നടത്താന്‍ നാടുകാണി ദാറുല്‍ അമാന്‍ കാമ്പസില്‍ നടന്ന പ്രഥമ സ്വാഗത സംഘം യോഗം തീരുമാനിച്ചു. മത- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.

city exchange

‘സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടത്തുന്ന പ്രസ്തുത സമ്മേളനം വിദ്യാഭ്യാസ- സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ നിരവധി കര്‍മ്മ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി അല്‍മഖര്‍ കോളേജ് ഓഫ് ശരീഅയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ അമാനി സ്ഥാനവസ്ത്ര വിതരണവും കോളേജ് ഹിഫ്‌ളുല്‍ ഖുര്‍ആനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഹാഫിള് സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ് ദാന സംഗമത്തില്‍ നടക്കും.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രമുഖരായ പണ്ഡിതന്മാര്‍ സംബന്ധിക്കുന്ന വാര്‍ഷിക സമ്മേളനത്തിന് വിപുലമായ സംവിധാനങ്ങളാണ് അല്‍മഖറില്‍ സജ്ജീകരിക്കുന്നത്. അല്‍മഖര്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ നടന്ന സ്വാഗത സംഘം മീറ്റിംഗ് വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. അല്‍മഖര്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍ പദ്ധതി അവതരണം നടത്തി. പി പി അലിക്കുഞ്ഞി ദാരിമി എരുവാട്ടി, പി പി അബ്ദുല്‍ ഹക്കീം സഅദി ചപ്പാരപ്പടവ്, എം വി അബ്ദുറഹ്മാന്‍ ബാഖവി പരിയാരം, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, എം കെ ഹാമിദ് മാസ്റ്റര്‍ ചൊവ്വ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ അബ്ദുറഷീദ് നരിക്കോട് സ്വാഗതവും മുഹമ്മദ്കുഞ്ഞി അമാനി പടപ്പേങ്ങാട് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!