നസീം ഹംസ ദേവതിയാലിന് ഗോള്‍ഡന്‍ വിസ ആദരം

Web Desk
1 Min Read

ദുബൈ : മലയാളിയായ പ്രമുഖ അറബി ഭാഷാ വിദഗ്ദന്‍ നസീം ഹംസ ദേവതിയാലിന് അറബി ഭാഷയിലുള്ള പ്രാവീണ്യം, വിവര്‍ത്തന കല നൈപുണ്യം, അധ്യാപനം, എഴുത്ത് തുടങ്ങിയ ഭാഷാ കഴിവുകള്‍, സേവനങ്ങള്‍ എന്നിവ പരിഗണിച്ച് ദുബൈ ഗവണ്‍മെന്റിന്റെ ആദരം. ജേര്‍്ണലിസത്തിലും അറബിയിലും പി ജി ഡിപ്ലോമ പൂര്‍ത്തിയാക്കിയ നസീം രണ്ടു പതിറ്റാണ്ടിലധികമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഉന്നത ദ്വിഭാഷാ പദവികളില്‍ ജോലി ചെയ്തു വരികയായിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഓഫീസ്, ആര്‍ ടി എ തുടങ്ങിയ സ്ഥാപനങ്ങളില്‍ മീഡിയ സ്‌പെഷ്യലിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ വിവര്‍ത്തനം, അറബി ഭാഷാ പഠന കോഴ്‌സു്കള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ഓസം എന്ന കമ്പനിയുടെ മാനേജിങ് ഡിരക്ടറും അല്‍ ഹിന്ദിയ എന്ന അറബി ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമാണ് നസീം ഹംസ.

city exchange

എഴുത്തു ഭാഷക്ക് പുറമെ, ഗള്‍ഫ് സംസാര ഭാഷയായ ഖലീജി ലഹ്ജയും അനായാസം കൈകാര്യം ചെയ്യാനുള്ള വ്യതിരിക്തമായ നസീമിന്റെ കഴിവിനെയാണ് ദുബായ് കള്‍ച്ചറല്‍ അഥോറിറ്റി പ്രത്യേകമായി പരിഗണിച്ചിരിക്കുന്നത്. ഭാഷാ വിദ്യാര്‍ത്ഥികളായി നൂറുക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള നസീമിന്റെ തികച്ചും നൂതനമായ അധ്യാപന രീതിയും സമകാലിക വിഷയങ്ങളെ കുറിച്ചുള്ള അറബിയിലുള്ള മികച്ച ലേഖനങ്ങളും ഇതിനകം തന്നെ നാട്ടിലും മറുനാട്ടിലും വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. യു എ ഇ യിലെ വിവിധ അറബി ക്ലബ്ബുകളില്‍ വിവിധ വിഷയങ്ങളവതരിപ്പിച്ചു സജീവ സാന്നിധ്യമറിയിക്കുന്ന അദ്ദേഹം അറബി ഭാഷയുടെ പ്രചാരണത്തിനായുള്ള വിവിധ സംരംഭങ്ങളുടെ പണിപ്പുരയില്‍ കൂടിയാണ്. രാഹുല്‍ ഗാന്ധി യു എ ഇ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക അറബി മീഡിയ ട്രാന്‍സ്ലേറ്ററാവാനും നസീമിന് അവസരം ലഭിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!