ബ്രസ്റ്റ് കാന്‍സര്‍: പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

Web Desk
1 Min Read

കോഴിക്കോട്: രോഗം മുന്‍കൂട്ടി തിരിച്ചറിയലാണ് ഏറ്റവും വലിയ പ്രതിരോധമെന്നു പ്രഖ്യാപിച്ച് ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ പിങ്ക് ബൈക്ക് റാലി സംഘടിപ്പിച്ചു.
സ്ത്രീകള്‍ക്കിടയില്‍ മാറിലെ കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് 200-ലേറെ വനിതകളെ അണിനിരത്തിക്കൊണ്ടുള്ള ബൈക്ക് റാലി നടത്തിയത്.

city exchange

കാന്‍സര്‍ ചികിത്സയെ സംബന്ധിച്ചും പരിചരണത്തെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ അടങ്ങിയ പ്രചരണ റാലി മേയ്ത്ര ഹോസ്പിറ്റലില്‍ നിന്ന് തുടങ്ങി കോഴിക്കോട് ബീച്ച് വഴി തിരിച്ച് ഹോസ്പിറ്റലില്‍ തന്നെ അവസാനിച്ചു.

ബ്ലഡ് ഡിസീസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോ തെറപി ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ആന്റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തോട്ടിയാന്‍, പീപ്പ്ള്‍ ആന്റ് കള്‍ച്ചര്‍ വൈസ് പ്രസിഡന്റ് കപില്‍ ഗുപ്ത, ഗൈനക്കോളജിസ്റ്റ് ഡോ. രേഷ്മ റഷീദ്, ചീഫ് നഴ്‌സിംഗ് ആന്റ് ക്വാളിറ്റി ഓഫിസര്‍ ബോബി ആര്‍, മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. വാണി ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

- Advertisement -
Ad image

ചികിത്സിച്ചാല്‍ ഭേദമാകാത്ത അസുഖമെന്ന നിലയിലാണ് എല്ലാവരും കാന്‍സറിനെ കാണുന്നതെന്നും എന്നാല്‍ ശരിയായ സമയത്ത് ശരിയായ രോഗനിര്‍ണയം സാധ്യമായാല്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് കാന്‍സര്‍ എന്ന സന്ദേശമാണ് പിങ്ക് ബൈക്ക് റാലി നല്‍കുന്നതെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.

കാന്‍സര്‍ പരിരക്ഷ എല്ലാവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റല്‍ ആരംഭിച്ച സെന്റര്‍ ഓഫ് എക്സലന്‍സ് ഓഫ് ബ്ലഡ് ഡിസീസസ്, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ആന്റ് കാന്‍സര്‍ ഇമ്യൂണോതെറപി വടക്കന്‍ കേരളത്തിലെ മറ്റു ആശുപത്രികളുമായി സഹകരിക്കുന്നതിനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!